ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

ഗാസയില്‍ നിന്നും പുറത്തുവരുന്നത് മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന്കുഴിച്ചുമൂടുന്നത് നേരില്‍ കണ്ടതായ ആശുപത്രി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിജീവനക്കാര്‍, രോഗികള്‍, കുടിയിറക്കപ്പെട്ടവര്‍, സാധാരണക്കാര്‍, കുട്ടികള്‍ എന്നിവരെയാണ് ഇസ്രായേല്‍ ഒരു ദയയും കാണിക്കാതെ ക്രൂരമായി കൊലപ്പെടുത്തിയത്.

Also Read : പ്ലസ് ടു വിദ്യാർത്ഥിയെ കാണ്മാനില്ല; ധരിച്ചിരിക്കുന്നത് ചുവന്ന ഷർട്ട്, ഇരുനിറം അഞ്ചടി അഞ്ചിഞ്ച് ഉയരം

അല്‍ ഷിഫ ആശുപത്രി കോമ്പൗണ്ടില്‍ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. ഒക്ടോബര്‍ ഏഴിന് ശേഷം ഗസയില്‍ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടം കൂടിയാണിത്. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്. തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അല്‍-ഷിഫയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലേക്കെത്തിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ആശുപത്രിജീവനക്കാര്‍, രോഗികള്‍, കുടിയിറക്കപ്പെട്ടവര്‍, സാധാരണക്കാര്‍, കുട്ടികള്‍ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും

കണ്ടെത്തിയ മൃതദേഹങ്ങിളില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. ഗാസയിലെ ആശുപത്രികളില്‍ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തില്‍ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel