അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു? പ്രണവിന്റെ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എന്ന് റിപ്പോർട്ട്

പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നതായി റിപ്പോർട്ട്. കഥ ഇഷ്ടപ്പെട്ട നടൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ‘ജനത ഗാരേജ്’, ‘ദേവര’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സംവിധായകന്റെ മുൻ ചിത്രമായ ജനത ഗാരേജിൽ മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

Also read:ഗുരുവായൂരപ്പന് വീണ്ടും ഒരു സര്‍പ്രൈസ് വഴിപാട്! ഇത്തവണ കിട്ടിയത് പുത്തന്‍ മോഡല്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10

പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് അച്ചന്റെ സിനിമയായ ‘ ഒന്നാമൻ’ എന്ന ചിത്രത്തിൽ ബാലതാരമായാണ്. പിന്നാലെ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലും പ്രണവ് ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. പ്രണവ് ആദ്യമായി നായകനായ ആദി എന്ന സിനിമയിൽ മോഹൻലാലും കാമിയോ റോളിൽ എത്തിയിരുന്നു. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ പ്രണവ് ഭാഗമാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Also read:മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം സ്വന്തമാക്കി കോഴിക്കോട്ടുകാരി

പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News