
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രാന്‍ഡന്‍ ഗില്‍സ്, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയും ഡെമോക്രാറ്റ് നേതാവുമായ സൊഹ്‌റാന്‍ മംദാനിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് പോകുവെന്നാണ് മംദാനി കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന പഴയൊരു വീഡിയോ പങ്കുവച്ച് ഗില്‍ എക്‌സില്‍ കുറിച്ചത്. അമേരിക്കയിലെ സംസ്‌കാരമുള്ള ആളുകള്‍ ഒരിക്കലും കൈ കൊണ്ട് ഭക്ഷണം കഴിക്കില്ലെന്ന് അഭിപ്രായപ്പെട്ട ഗില്‍, പാശ്ചാത്യ രീതി പഠിക്കണമെന്ന ഉപദേശവും നല്‍കിയിട്ടുണ്ട്.
ALSO READ: ഗാസയെ ആക്രമിക്കാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന കമ്പനിയുമായി ബിസിനസ് അവസാനിപ്പിച്ച് കെഎല്‍പി
പാശ്ചാത്യ രീതികള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ മൂന്നാം ലോക രാജ്യങ്ങളിലേക്ക് പോകണം എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ടെക്‌സാസില്‍ നിന്നുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമാണ് ഗില്‍. അതേസമയം ഇന്ത്യന്‍ വംശജയായ ഡാനിയെല്ല ഡിസൂസയാണ് ഗില്ലിന്റെ ഭാര്യ. റൈറ്റ് വിംഗ് കമാന്‍ഡറായ ദിനേശ് ഡിസൂസയുടെ മകളാണവര്‍. ഇത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ഗില്ലും ഇന്ത്യന്‍ വംശജനായ ഭാര്യാപിതാവും ഒപ്പമിരുന്ന് കൈ കൊണ്ട് കഴിക്കുന്ന വീഡിയോകളും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.
മാത്രമല്ല ഗില്ലിനോട് ആളുകള്‍ ചില ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ടാകോസും ഫ്രെഞ്ച് ഫ്രൈയും ബര്‍ഗറും ഇനി ലേസുമൊക്കെ ഗില്‍ ഫോര്‍ക്ക് ഉപയോഗിച്ചാണോ കഴിക്കുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. ചിലര്‍ ഇയാളുടെ ഭാര്യപിതാവ് കൈകൊണ്ട് കഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്, സംസ്‌കാരമുള്ള അമേരിക്കക്കാരാ, ഇതാ നിങ്ങളുടെ ഭാര്യാപിതാവ് അത്‌പോലെ കഴിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഗില്ലു തന്നെ കൈ കൊണ്ട് പിസയും ഹോട്ട് ഡോഗും കഴിക്കുന്ന ഫോട്ടോയും നെറ്റിസണ്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ALSO READ: ‘അപ്പനാണ് ഹീറോ’; ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ അച്ഛൻ കടലിൽ ചാടി, വീഡിയോ വൈറലാകുന്നു
മേയര്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ മംദാനി നേടിയ വിജയമാണ് ഡെമോക്രാറ്റ്‌സിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങളും നാടുകടത്തണമെന്ന ആവശ്യവുമൊക്കെ ഉയര്‍ന്നത്.
അതേസമയം ഗില്ലിനെ പിന്തുണച്ച് ഇന്ത്യന്‍ വംശജയായ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here