ഫോൺ പെട്ടന്ന് ചൂടാകുന്നുണ്ടോ? എങ്കിൽ കാരണം ഇതാകാം, ശ്രദ്ധിക്കാം

നമ്മളിൽ പലരും ഫോൺ രാത്രിയിൽ ചാർജിന് ഇടുന്നവാരാണ്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഫോൺ ചാർജിന് ഇട്ട് രാവിലെ ചാർജിങ്ങിൽ നിന്ന് മാറ്റും. പല ഫോണുകൾക്കും ഇപ്പോൾ ഓട്ടോ കട്ട് ചാർജർ ഉണ്ട്. എന്നാൽ പോലും മനുവലി ചാർജ് ചെയ്ത് ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും.

നമ്മൾ ഉപയോഗിക്കുന്ന ഫോണുകളിൽ കൂടുതലും ലിഥിയം അയേണ്‍ ബാറ്ററികളാണ്. കൂടുതൽ നേരം ചാർജിന് ഇടുന്നുണ്ടെങ്കിൽ ഫോൺ ചൂടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് കാരണം ബാറ്ററി ചാർജിങ് പാറ്റേണ്‍ തകിടം മറിയുന്നതാണ്. അധികം സമയം ഫോൺ ചാർജിന് ഇടുന്നത് ബാറ്ററിയുടെ ദീര്‍ഘായുസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.

Also read: പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ ആപ്പിൾ? എഐ യുദ്ധത്തിൽ പുതിയ വ‍ഴിത്തിരിവ്; 14 ബില്യൺ ഡോളറിന്‍റെ ഡീലിൽ ഉറ്റുനോക്കി ടെക് ലോകം

രാത്രി മുഴുവൻ ചാർജിന് ഇടുകയാണെങ്കിൽ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആവാന്‍ വേണ്ടതിന്റെ നാലിരട്ടി വൈദ്യുതി ഫോണിലേക്കെത്തുന്നുവെന്നാണ് പടനാണ് പറയുന്നത്. കാരണം രാത്രി ചാർജിങ്ങിന് ഇടുമ്പോൾ കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം എടുക്കാറുണ്ട്. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ആവശ്യത്തിന് ചാര്‍ജ് ആവാന്‍ എടുക്കുന്ന സമയം.

ഇന്നത്തെ പല ഫോണുകളിലും 100 ശതമാനം ചാര്‍ജ് ആയാല്‍ തനിയെ ചാര്‍ജിങ് നിലക്കുന്ന ടെക്നോളജി അടങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങനെ ഉള്ള പല ഫോണുകളും നമ്മൾ ഉപയോഗിക്കാത്തപ്പോൾ പോലും പ്രവർത്തിക്കുന്ന ആപ്പുകൾ ഫോണുകളിൽ അടങ്ങിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്‌ഫോണുകളും വീണ്ടും ചാർജ് കയറി തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News