ഇന്ത്യക്കാരുടെ മോചനം; ഐഎൻഎസ് സുമേധ സുഡാനിലെ തുറമുഖത്തെത്തി

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി കപ്പലുകളയച്ച് ഇന്ത്യ. ഐഎൻഎസ് സുമേധയാണ് രക്ഷാപ്രവർത്തനത്തിനായി സുഡാനിലെ തുറമുഖത്തെത്തിയത്. യുദ്ധം തുടരുന്ന ഖാർതൂമിൽ നിന്ന് 850 കിലോമീറ്റർ ദൂരെ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. എപ്പോൾ വേണമെങ്കിലും പറക്കാനായി ഇന്ത്യൻ എയർഫോഴ്സിൻ്റെ രണ്ട് C-130J വിമാനങ്ങൾ ജിദ്ദയിൽ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. യുദ്ധസാഹചര്യം മനസ്സിലാക്കി മാത്രമായിരിക്കും രക്ഷാപ്രവർത്തനം. ഇന്ത്യൻ പൗരന്മാർ സാഹസികമായി രക്ഷപ്പെടാൻ മുതിരരുതെന്നും നിർദ്ദേശം കിട്ടുന്നത് വരെ സുരക്ഷിത താവളങ്ങളിൽ തുടരണമെന്നും വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം,സംഘര്‍ഷം രൂക്ഷമായ തലസ്ഥാന നഗരമായ ഖാര്‍ത്തൂം അടക്കമുള്ള മേഖലയില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാലാണ് കരമാര്‍ഗം ഒഴിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.ഏപ്രില്‍ 15 നാണ് തലസ്ഥാനമായ ഖാര്‍ത്തൂമിലും സുഡാനിലെ മറ്റ് പ്രദേശങ്ങളിലും സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയുടെ നേതൃത്വത്തിലുള്ള അര്‍ദ്ധ സൈനിക വിഭാഗം തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 420ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 3700ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here