തൊട്ടാൽ ഇനി അവർക്കും വേദനിക്കും..! റോബോട്ടിക് ചർമം കണ്ടെത്തി ഗവേഷകർ

മനുഷ്യനെപ്പോലെയുള്ള സ്പർശനശേഷി കൈവരിക്കുന്നതിലേക്ക് യന്ത്രങ്ങളെ അടുപ്പിക്കുന്ന വിപ്ലവകരമായ ഒരു റോബോട്ടിക് ചർമ്മം വികസിപ്പിച്ചെടുത്ത് ഗവേഷകർ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും ഗവേഷകർ ആണ് ശാസ്ത്ര മുന്നേറ്റത്തിലെ പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ. വഴക്കമുള്ളതും വിലകുറഞ്ഞതുമായ ജെൽ മെറ്റീരിയലിൽ നിർമ്മിച്ച ഈ ചർമ്മം, ഒരു റോബോട്ടിക് കൈയുടെ മുഴുവൻ ഉപരിതലത്തെയും സെൻസിറ്റീവും ബുദ്ധിപരവുമായ സെൻസറാക്കി മാറ്റുന്നു. ഇതാണ് റോബോട്ടിനെ സ്പർശനം അറിയാനും ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാനും സഹായിക്കുന്നത്.

വ്യത്യസ്ത സെൻസറുകളുടെ പാച്ച് വർക്കിനെ ആശ്രയിക്കുന്ന പരമ്പരാഗത റോബോട്ടിക് തൊലികളിൽ നിന്ന് വ്യത്യസ്തമായി, ഈ മെറ്റീരിയലിന് മർദ്ദം, താപനില, വേദന എന്നിവ കണ്ടെത്താനും ഒരേസമയം ഒന്നിലധികം സമ്പർക്ക പോയിന്റുകൾ വേർതിരിച്ചറിയാനും കഴിയും. ഫ്‌ലെക്സിബിളായ മെറ്റീരിയൽകൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഈ ചർമം ഏത് ആകൃതിയിലേക്കും രൂപം മാറ്റാനും സാധിക്കും. മറ്റു റോബോട്ടുകളെ പോലെ തന്നെ ഇതും ചർമത്തിൽ വിവിധയിടങ്ങളിൽ ഘടിപ്പിച്ച സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടുതന്നെ മനുഷ്യനു സമാനമായി എല്ലാ സ്പർശനങ്ങളും അറിയാൻ കഴിയും.

ALSO READ: ഊട്ടിയിലേക്ക് ആണോ ട്രിപ്പ് ? എന്നാൽ മോഹൻലാലിൻറെ വീട്ടിലാവാം താമസം, ദിവസ വാടക ഇങ്ങനെ

മനുഷ്യ ശരീരത്തിന്റേതുപോലെ സെൻസിറ്റീവല്ലെങ്കിലും 86000 മാർഗങ്ങളിലൂടെ വിവിധ സ്പർശനങ്ങൾ അറിയാൻ കഴിയും ഈ റോബോട്ടിക് ചർമത്തിന്. ഓട്ടോമോട്ടീവ്, ദുരന്ത നിവാരണ മേഖലകളിൽ ഇത്തരം റോബോട്ടുകൾക്ക് വലിയ സാധ്യതകളാണ് ഗവേഷകർ കാണുന്നത്. ഭാവിയിൽ, ഇലക്ട്രോണിക് ചർമ്മത്തിന്റെ ഈട് വർദ്ധിപ്പിക്കാനും യഥാർത്ഥ ലോകത്തിലെ റോബോട്ടിക് ആപ്ലിക്കേഷനുകളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും ഗവേഷകർ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News