ശരീരത്തിന് ചുറ്റും കൂടുകള്‍; സംസ്ഥാനത്ത് ‘മന്ത്രവാദിനിത്തൊപ്പി’എന്നര്‍ത്ഥമുള്ള പുതിയ ഇനം നിശാശലഭങ്ങള്‍

ശലഭങ്ങള്‍ വ്യത്യസ്ത തരത്തിലുണ്ട്. ചിലത് ആകര്‍ഷണീയത നിറഞ്ഞതാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൈക്കിഡേ കുടുംബത്തില്‍പ്പെടുന്ന ‘യുമാസിയ വെനിഫിക്ക’ എന്നു പേരുള്ള നിശാശലഭത്തെയാണ് കണ്ടെത്തിയത്. ഇടുക്കി കട്ടപ്പനയിലെ നരിയംപാറയിലാണ് ഇതിനെ കണ്ടത്. ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ യുമാസിയ ജനുസില്‍പ്പെട്ട ഇനമാണിത്.

also read : എഴുത്തുകാരി ഇന്ദു ചിന്തയുടെ ‘ദീപത്തിൻ്റെ പ്രതിരൂപം’ എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു

‘മന്ത്രവാദിനിത്തൊപ്പി’ എന്നര്‍ത്ഥം വരുന്ന ‘വെനിഫിക്കസ്’ എന്ന വാക്കില്‍ നിന്നാണ് ഇവയ്ക്ക് ‘വെനിഫിക്ക’ എന്ന സ്പീഷീസ് നാമം ലഭിച്ചത്. ഈ ശലഭത്തിന്റെ ചിറകുകളുടെ നീളം 89 മില്ലി മീറ്ററും ശരീരത്തിന്റെ നീളം മൂന്ന് മില്ലി മീറ്ററും ആണ്. ലൈക്കണുകളുമായുള്ള സഹവാസമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.ഇവയെ കൂടുതലും കണ്ടു വരുന്നത് ലൈക്കണുകള്‍ പറ്റിപ്പിടിച്ചു വളരുന്ന പാറകളിലാണ്. ഇവ ലൈക്കണുകളെ ഭക്ഷണമാക്കുകയും അവയുടെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ശരീരത്തിനു ചുറ്റും കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയെ ലൈക്കണുകളില്‍ നിന്നും തിരിച്ചറിയുക ബുദ്ധിമുട്ടാണ്.ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും ഈ സാഹചര്യം ഇവയെ സഹായിക്കുന്നു. അതേസമയം ‘യുമാസിയ തോമസി’ എന്ന മൂന്നാമത്തെ ഇനം ശലഭത്തെ ഏതാനും മാസം മുമ്പ് ഗവേഷകര്‍ തന്നെ കണ്ടെത്തിയിരുന്നു.

also read : പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ തെറിവിളി പ്രകടനം; വീഡിയോ

തൃശൂര്‍ സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഗവേഷണം നടത്തിയത്. എ യു ഉഷ, അധ്യാപികയും റിസര്‍ച്ച് ഗൈഡുമായ ഡോ ജോയ്‌സ് ജോര്‍ജ്, ജര്‍മന്‍ ഗവേഷകനായ തോമസ് സോബിക്സ്, മാള കാര്‍മല്‍ കോളജിലെ അധ്യാപകന്‍ ഡോ ടി ജെ റോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തല്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News