
4 മണിക്കൂർ മുൻ പാണ് ചാർട്ട് ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇന്നു മുതൽ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂർ മുൻപു തന്നെ ചാർട്ട് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2നു മുൻപു പുറപ്പെടുന്ന ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9നു പ്രസിദ്ധീകരിക്കും. തടസ്സങ്ങളില്ലാതെ ഘട്ടം ഘട്ടമായി മാറ്റങ്ങൾ വരുത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
“ചാർട്ടുകൾ വൈകി പ്രസിദ്ധീകരിക്കുന്നത് യാത്രക്കാർക്ക് ഗുരുതരമായ പ്രശ്‌നങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചത്” – റയിൽവെ പ്രസ്താവനയിലൂടെ അറിയിച്ചു.
Also read – ഫോണ്‍ മാത്രമല്ല, കാറും വേറെ ലെവല്‍ ! ഒറ്റ മണിക്കൂറില്‍ റെക്കോര്‍ഡ് ബുക്കിങ്ങുമായി ഷവോമിയുടെ ആദ്യ SUV
യാത്രക്കാർക്ക് വെയിറ്റ്‌ലിസ്റ്റുകളുടെ അപ്ഡേറ്റ് നേരത്തെ നൽകും, റയിൽവേ സ്റ്റേഷനുകളിലേക്ക് അധിക ദൂരം സഞ്ചരിക്കാനുള്ളവർക്ക് ഇത് സഹായകരമാകും. റിസർവേഷൻ ലഭിക്കാതെ വന്നാൽ മറ്റ് യാത്ര സൗകര്യങ്ങൾ ഒരുക്കുവാനും ഈ മാറ്റം സഹായിക്കും. ഈ വർഷം ഡിസംബറോടെ മോഡേൺ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നിലവിൽ വരുമെന്നും റെയിൽവേ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here