
ബിജെപിയെ നേരിടാൻ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രമേയം. മണിപ്പൂരിൽ അക്രമത്തിന് കൂട്ട് നിന്നത് ബിജെപി സർക്കാരാണെന്നും വിവേചനമില്ലായ്മയാണ് പാർട്ടി പ്രത്യയശാസ്ത്രത്തിൻ്റെ കാതലെന്നും കോൺഗ്രസ് വ്യക്തമാക്കി.
സാമൂഹ്യനീതിയുടെ അടിത്തറ ജാതി സെൻസസ് വഴി മാത്രമേ ശക്തിപ്പെടുത്താനാകൂ.ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി നിഷേധിക്കുന്നത് ഫെഡറൽ ഘടനയെ എതിർക്കാൻ വേണ്ടിയെന്നും കോൺഗ്രസ് വ്യക്തമാക്കി.
ALSO READ: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു
ഗുജറാത്തിനായി പ്രത്യേക പ്രമേയവും കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. ഗുജറാത്ത് എല്ലാ മേഖലകളിലും പിന്നിലെന്നാണ് പ്രമേയത്തിൽ കോൺഗ്രസ് പറയുന്നത്. 30 വർഷത്തെ ബിജെപി ഭരണത്തിൽ ഗുജറാത്ത് നാശവും തകർച്ചയും നേരിടുന്ന സംസ്ഥാനമായി മാറിയെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ENGLISH NEWS SUMMARY: Resolution in Congress Working Committee to strengthen organizational structure to counter BJP. Congress clarified that BJP government was behind violence in Manipur and non-discrimination is the core of party ideology

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here