റിസോർട്ട്‌ രാഷ്‌ട്രീയം തെലങ്കാനയിൽ ആവർത്തിക്കുമെന്ന്‌ ബിജെപി

തെലങ്കാനയിൽ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്‌. ഞായറാഴ്‌ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ ഈ നീക്കം. കോൺഗ്രസ് നേതൃത്വം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട്‌ ഹൈദരാബാദിൽ എത്താൻ ആവശ്യപ്പെട്ടു. അട്ടിമറിനീക്കങ്ങൾ ഉണ്ടാകുന്നത്‌ തടയാനാണ് ഈ മുന്നൊരുക്കങ്ങൾ. തൂക്കുസഭയോ കോൺഗ്രസിന്‌ നേരിയ ഭൂരിപക്ഷമോ ഉണ്ടായാൽ ബിജെപി കൈയകടത്താതിരിക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വങ്ങൾ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്.
കോൺഗ്രസ്‌ സ്ഥാനാർഥികളെ മുഖ്യമന്ത്രിയും ബിആർഎസ്‌ നേതാവുമായ കെ ചന്ദ്രശേഖരറാവു സമീപിച്ചതായി ശിവകുമാർ ആരോപിചിരുന്നു. അതിനിടയിൽ റിസോർട്ട്‌ രാഷ്‌ട്രീയം തെലങ്കാനയിൽ ആവർത്തിക്കുമെന്ന്‌ ബിജെപി കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

കോൺഗ്രസ്‌ നേതാവ്‌ രേണുക ചൗധരി വിഷയത്തിൽ ഗൗരവമായി സംസാരിച്ചു. അതായത് കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ ബിആർഎസിൽനിന്ന്‌ ഫോൺ കോളുകൾ വരുന്നുണ്ടെന്നും കോൺഗ്രസിന്റെ 12 എംഎൽഎമാരെയാണ് കഴിഞ്ഞ തവണ ബിആർഎസ്‌ കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു. ബിആർഎസിൽനിന്ന്‌ കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ പ്രവർത്തകർ കൂടുതൽ ശ്രദ്ധിക്കണമെന്നും രേണുക ചൗധരി പറഞ്ഞു. സർവേഫലങ്ങൾ ഭൂരിപക്ഷം നൽകുന്നത് കോൺഗ്രെസ്സിനാണെങ്കിലും ബിആർഎസ്‌ പ്രതീക്ഷയിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News