ഇടുക്കിയില്‍ വന്‍ മോഷണം; അടച്ചിട്ടിരുന്ന റിസോര്‍ട്ടില്‍ നിന്നും നഷ്ടമായത് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍

ഇടുക്കിയില്‍ അടഞ്ഞു കിടന്നിരുന്ന റിസോര്‍ട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. നെടുങ്കണ്ടം കോമ്പ മുക്കിലെ സിയോണ്‍ റിസോര്‍ട്ടില്‍ നിന്നുമാണ് കഴിഞ്ഞദിവസം വന്‍ മോഷണം നടന്നത്. സിസിടിവി ഹാര്‍ഡ് ഡിസ്‌ക് അടക്കം നശിപ്പിച്ചശേഷമാണ് മോഷ്ടാക്കള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ അപഹരിച്ചത്.

Also Read : ഉറങ്ങുന്നതിന് മുൻപ് മൊബൈൽ നോക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങൾക്കും ഈ രോഗം പിടിപെടാം

കഴിഞ്ഞ ഒരു മാസമായി അടഞ്ഞു കിടന്ന റിസോര്‍ട്ട്, ഉടമ എത്തി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ടിവികള്‍, ഫ്രിഡ്ജ്, റെസ്റ്റോറന്റിന്റെ ഭാഗമായിട്ടുണ്ടായിരുന്ന അല്‍ഫാം മെഷീന്‍ അടക്കം, ലക്ഷങ്ങളുടെ ഉപകരണമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ആരാണ് മോഷണത്തിന് പിന്നില്‍ എന്ന് വ്യക്തമാക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. അകത്ത് കടന്ന മോഷ്ടാക്കള്‍ ആദ്യം ചെയ്തത് സിസിടിവി ഓഫ് ചെയ്ത്, ഇതിനുള്ളിലെ ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മണം പിടിച്ച പൊലീസ് നായ റിസോര്‍ട്ടിന്റെ മുന്‍വശം വിട്ട് മറ്റൊരിടത്തേക്കും പോയതുമില്ല. ഒന്നിലധികം ആളുകള്‍ എത്തി അപഹരിച്ച ഉപകരണങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയിട്ട് ഉണ്ടാകാമെന്നാണ് നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപപ്രദേശങ്ങളിലെ സിസിടിവികളടക്കം പരിശോധിച്ചു പ്രതികളിലേക്ക് എത്താനാണ് പൊലീസ് നീക്കം.

Also Read : തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

ഒന്നോ രണ്ടോ കടകള്‍ മാത്രമാണ് കോമ്പമുക്ക് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. ഇവ അടച്ചതിനു ശേഷം അര്‍ദ്ധരാത്രിയോട് കൂടിയാകാം മോഷണം നടത്തിയത് എന്നാണ് വിലയിരുത്തല്‍. പൂട്ടിയിരിക്കുന്ന ഗേറ്റിനു പുറത്തായി വാഹനം നിര്‍ത്തി ഫ്രിഡ്ജടക്കമുള്ള ഉപകരണങ്ങള്‍ ചുമന്നു വാഹനത്തില്‍ കയറ്റി കൊണ്ടുപോകുവാനാണ് സാധ്യത. എന്തായാലും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here