ശ്രീകൃഷ്ണന് മുന്നിൽ മന്തി; റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിന് പിന്നാലെ ഉടമ അറസ്റ്റിൽ

മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ കുഴിമന്തിക്കൊപ്പം ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. ചേർത്തലയിലെ മെഹർ മന്തി റെസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് ചേർത്തല പൊലീസ് കേസെടുത്തത്.

ശ്രീകൃഷ്ണന്റെ മുന്നിൽ കുഴിമന്തി വെച്ച നിലയിലുള്ള ചിത്രം ഉപയോഗിച്ചാണ് വിഷുദിന ആശംസ പോസ്റ്റർ തയ്യാറാക്കിയത്. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിത 192-ാം വകുപ്പ് പ്രകാരമാണ് അർഷാദിനെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: പാലക്കാട് കോൺഗ്രസ് നഗരസഭ കൗൺസിലർക്കെതിരായ പീഡന പരാതി; പ്രതി പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ പോസ്റ്റർ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ബോധപൂർവം ചെയ്‌തതല്ലെന്നും സോഷ്യൽ മീഡിയ പോസ്‌റ്റർ തയാറാക്കുന്നതിനായി ഫ്രീലാൻസറെ ഏൽപ്പിച്ചതാണെന്നുമാണ് ഹോട്ടൽ ഉടമകള്‍ വിശദീകരണം നൽകി. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News