അന്നം മുട്ടുമോ? രാജ്യത്ത് പാചകവാതക ക്ഷാമം; പ്രതിസന്ധിയിലായി ഹോട്ടലുകൾ

lpg shortage in india

പാചക വാതക ക്ഷാമത്തിൽ ഹോട്ടൽ മേഖല പ്രതിസന്ധിയിൽ. ഗാർഹിക വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധനവുണ്ടായതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ പാചക വാതക നിയന്ത്രണമുണ്ടായതോടെ അടച്ച് പൂട്ടാൻ ഒരുങ്ങുകയാണ് കേരളത്തിലെ ഹോട്ടലുകൾ. നിയന്ത്രണം തുടർന്നാൽ വിവിധ മേഖലകളും പ്രതിസന്ധിയിലാകും.

ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കൊപ്പം കേരളത്തിലും പാചക വാതക പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറുകൾ ലഭ്യമല്ലാതായതോടെയാണ് ഹോട്ടൽ റസ്റ്റോറന്റ് മേഖല അടച്ചു പൂട്ടൽ ഭീക്ഷണിയിലാണ്. പാചക വാതക ക്ഷാമത്തെ തുടർന്ന് എറണാകുളം 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ച് പുട്ടി. നിയന്ത്രണം തുടർന്നാൽ ഭക്ഷണത്തിനായി ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്നവരും മറ്റ് മേഖലകളും പ്രതിസന്ധിയിലാകും. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണയുണ്ടായത്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രം ഇടപെടണം എന്നാണ് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ആവശ്യം.

Also read: അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി: വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു, പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാനും തീരുമാനം

സിലിണ്ടറിന് പകരം വിറകടുപ്പ് ഉപയോഗിക്കുക എന്നത് സാധ്യമല്ല. വിറകടുപ്പിലെ പാചകം ഫുഡ് സേഫ്റ്റി നിയമത്തിനെതിരാണ്. പരിശോധയുണ്ടായാൽ ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. പാചക വാതക പ്രതിസന്ധി ഹോട്ടൽ റസ്റ്റോറന്റ് മേഖലകൾക്ക് ഇരുട്ടടിയാകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News