കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ല. കൊല്ലം പത്തനംതിട്ട ചെയിന്‍ സര്‍വീസിന്റെ മുന്നില്‍ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചായിരുന്നു അഭ്യാസ പ്രകടനം.

രണ്ട് ബൈക്കിലായി 5 പേരാണ് ഉണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ KSRTC എന്‍ഫോസ്മെന്റിന് പരാതി നല്‍കി. കൊല്ലം ആര്‍ടിഒക്കും പരാതി കൊടുക്കുമെന്നു ജീവനക്കാര്‍ അറിയിച്ചു. യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തിയതിനാല്‍ പത്തനംതിട്ടയില്‍ ബസ് എത്തിയത് വൈകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News