‘ഇതാണ് എന്‍റെ കേരള സ്റ്റോറി’; പാളയം മസ്ജിദും ഗണപതി ക്ഷേത്രവും പരാമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

വര്‍ഗീയ വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോ‍ള്‍ എ.ആര്‍ റഹ്മാന് പിന്നാലെ ഓസ്കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും രംഗത്ത്.  ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി ക്ഷേത്രവും ഒരേ മതിൽ പങ്കിടുന്നു എന്നത് അറിയാമോ’ എന്ന ചോദ്യമാണ്  റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ പങ്കുവച്ചത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ട്വീറ്റില്‍ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ദി കേരള സ്റ്റാറി’ സിനിമ ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെ നിരവധി പ്രമുഖർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഭവങ്ങളും നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്.

ആലപ്പു‍ഴയിലെ മുസ്ലിം പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം അഞ്ജുവിന്‍റെ വിവാഹം നടന്ന ദൃശ്യങ്ങള്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ലോകത്തിന് മുന്നില്‍ എത്തിച്ചിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News