തിരുവല്ലയില്‍ വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ലയിലെ തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 )നെ ആണ് ബുധനാഴ്ച രാത്രി രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന്

പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടില്‍ നിന്നും നീക്കം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Also Read: കുടിയേറ്റ കപ്പൽ മുങ്ങി; 41 മരണമെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here