‘ഡിജിറ്റൽ അറസ്റ്റ്’: കൊടും തട്ടിപ്പിന് ഇരയായത് മുൻ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലേറെ രൂപ

digital arrest scam

മുന്നറിയിപ്പുകൾ എത്ര നൽകിയാലും എത്രയൊക്കെ ജാ​ഗ്രത പുലർത്തിലായും പലവിധത്തിൽ തട്ടിപ്പുകാർ നമ്മളെ തേടിയെത്തും. ചിലർ ഓവർ ആത്മവിശ്വാസത്തോടെ എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല എന്നരീതി നടിക്കും. ഇതിനെയെല്ലാം വെല്ലുന്ന തന്ത്രങ്ങളുമായിട്ടായിരിക്കും തട്ടിപ്പുകാർ എത്തുന്നത്.

‘ഡിജിറ്റൽ അറസ്റ്റ്’ എന്ന തട്ടിപ്പ് രീതി കേട്ടുകേൾവിയുള്ളതാണ്. ഇത്തരത്തിലൊരു തട്ടിപ്പിന് ഇരയായതോ വിരമിച്ച ഒരു ജില്ലാ ജഡ്ജിയും. തട്ടിപ്പുകാർ എത്രയോ വിധഗ്ദർ ആണെന്ന് ഓർക്കണം. അദ്ദേഹത്തിന് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടു. മൽകാഗ്രിയിലെ 69 വയസ്സുകാരനായ മുൻ ജഡ്ജിയാണ് ഈ ചതിക്കുഴിയിൽ വീണത്.

Also read: ‘ദേവസ്വത്തിന്റെ ഒരു രൂപപോലും എടുക്കാൻ സർക്കാരിന് അധികാരമില്ല; അങ്ങോട്ട് എത്ര വേണമെങ്കിലും ചെലവാക്കാം’: മന്ത്രി വിഎൻ വാസവൻ

ഏകദേശം ഒരാഴ്ച മുൻപ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ സ്ത്രീ കടത്ത് (Women Trafficking) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാരുടെ നീക്കം. നിയമപാലകരെന്ന വ്യാജേന സംസാരിച്ച തട്ടിപ്പുകാർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യുകയായിരുന്നു.

ഭയന്നുപോയ ഇദ്ദേഹം ഒരു കോടിയിലധികം രൂപ തട്ടിപ്പുകാർക്ക് കൈമാറി. താൻ വഞ്ചിക്കപ്പെട്ടതാണെന്ന് വൈകിയാണ് അദ്ദേഹം തിരിച്ചറിയുന്നത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നിട്ടും ഇദ്ദേഹം എങ്ങനെ ചതിക്കപ്പെട്ടു എന്ന ചോദ്യത്തിന്, തട്ടിപ്പുകാർ നൽകുന്ന തീവ്രമായ മാനസിക സമ്മർദ്ദവും ഭീഷണിയും ആരെയും പരിഭ്രാന്തിയിലാഴ്ത്തുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Also read: ലക്ഷ്യത്തിലെത്തിച്ചത് സർക്കാരിന്റെ ലക്ഷ്യ സ്കോളർഷിപ്പ്; സിവിൽ സർവീസ് തിളക്കത്തിൽ ദിവ്യ എസ്സ്

എന്താണ് ഡിജിറ്റൽ അറസ്റ്റ് ? പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ആണെന്ന് വ്യാജേന വീഡിയോ കോളിലൂടെയോ മറ്റോ ബന്ധപ്പെട്ട്, വ്യക്തികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് തെറ്റായി ആരോപിക്കുന്നതാണ് ഈ രീതി. ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കാൻ വൻ തുക ആവശ്യപ്പെട്ട് ഇരകളെ ഇവർ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News