ലിഫ്റ്റിൽ നായയെ കയറ്റി; ചോദ്യം ചെയ്തതിന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ സ്ത്രീകൾ മർദിച്ചു

ചില ഫ്ലാറ്റുകളില്‍ മൃഗങ്ങളെയും പക്ഷികളെയുമൊന്നും വളര്‍ത്താനാവില്ലെന്ന് നിർദേശങ്ങളുണ്ട്. എന്നാൽ ചില ഫ്ലാറ്റുകളിൽ ഇത്തരം കാര്യങ്ങൾ വാക്ക് തർക്കങ്ങളിൽ വരാറുണ്ട്. അത്തരത്തിൽ നോയിഡയിലെ ഒരു അപ്പാര്‍ട്‍മെന്‍റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം നിയന്ത്രണം വിട്ട് അടിപിടിയിലെത്തിയ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ ആണ് പ്രചരിച്ചിരിക്കുന്നത്. നോയിഡയിലെ സെക്ടർ 108 ലാണ് സംഭവം നടന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സ്ത്രീകളും തമ്മിലായിരുന്നു തര്‍ക്കം. വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതിനെച്ചൊല്ലി ആദ്യം വാക്കേറ്റമുണ്ടാവുകയും ശേഷം ഇരുകൂട്ടരും അടിപിടിയിലെത്തുകയായിരുന്നു.

also read: ആദിമകാലത്തേക്ക് തിരിച്ചു പോകാൻ പാചകം മൺചട്ടിയിലാക്കി, എൻ്റെ ജാതകത്തിലെ ആ കാര്യങ്ങൾ സത്യമായി: ലെനയുടെ വെളിപ്പെടുത്തലും വിവാദങ്ങളും

രണ്ട് സ്ത്രീകൾ അവരുടെ വളർത്തുനായയുമായി ലിഫ്റ്റിൽ കയറുകയും പിന്നാലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ലിഫ്റ്റ് നിർത്തി അവരോട് നായയുമായി ഇറങ്ങാൻ ആവശ്യപ്പെട്ടു. ലിഫ്റ്റിന്‍റെ വാതില്‍ അടയ്ക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇദ്ദേഹം നിന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് സ്ത്രീകളില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ തിരിച്ച് സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തി.പിന്നാലെ സ്ത്രീകളിലൊരാള്‍ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി. ഉന്തും തള്ളുമായി ഇരുകൂട്ടരും ലിഫ്റ്റിന് പുറത്തെത്തി തര്‍ക്കവും അടിപിടിയുമായി.ശേഷം സ്ത്രീകളിലൊരാളുടെ ഭര്‍ത്താവെത്തി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു. അപ്പോഴേക്കും ബഹളം കേട്ട് നിരവധി പേര്‍ തടിച്ചുകൂടി.

also read: ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്:നാല് പേരും കുറ്റക്കാരെന്ന് കോടതി; വിധി ഇന്ന്

അപാര്‍ട്ട്മെന്‍റിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനെ യുവാവില്‍ നിന്ന് രക്ഷിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് അന്വേഷിക്കാന്‍ എത്തിയെങ്കിലും കേസെടുക്കരുതെന്ന് ഇരു കൂട്ടരും രേഖാമൂലം പൊലീസിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News