ഇത് രേവന്ത് റെഡ്‌ഡിയുടെ സ്ഥിരം പരിപാടി ! വൈറലായി തെലങ്കാന നിയമസഭയിലെ മോശം പരാമർശം

Revanth Reddy

ആരാധ്യനായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തികച്ചും മോശമായ പദപ്രയോഗം നടത്തിയ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്‌ഡിക്കെതിരായ പ്രതിഷേധം നാട്ടിൽ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള വ്യക്തമായ ആധിപത്യം കണ്ടു വിറളിപിടിച്ച പ്രതിപക്ഷ നേതാവും സംഘവും റെഡ്ഢിയിലൂടെ കേരളജനതയെ മുഴുവൻ അപമാനിക്കുകയായിരുന്നു. തന്റെ ഔദ്യോഗിക ലെറ്റർപാഡ് വരെ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മോശം പദപ്രയോഗങ്ങൾ പ്രയോഗിക്കാൻ ഉപയോഗിച്ച റെഡ്‌ഡിക്കെതിരെ കേരളത്തിൽ പ്രതിഷേധം അലയടിക്കുകയാണ്.

എന്നാൽ ഇത്തരം നീചവും നിന്ദ്യവുമായ ഭാഷ റെഡ്‌ഡി ഉപയോഗിച്ചത് യാദൃശ്ചികമായല്ലെന്നും അത് അദ്ദേഹത്തിന്റെ സ്ഥിരം ശീലമാണെന്നും ഇപ്പോൾ പുറത്തുവരികയാണ്. മൂന്നു മാസങ്ങൾക്ക് മുൻപ് തെലങ്കാന നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ തെലങ്കാന നിയമസഭയിൽ നടന്ന ചർച്ചകൾക്കിടയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ നേരിടുന്ന ഇന്ത്യയിലെ മുഖ്യമന്ത്രിയായ റെഡ്‌ഡി പ്രതിപക്ഷത്തിനെതിരെ മോശം പരാമർശം നടത്തിയത്. കൃഷണ നദിയിലെ വെള്ളത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്കിടയിലാണ് പ്രതിപക്ഷ നേതാക്കളായ കെ.ടി. രാമ റാവു, ടി ഹരീഷ് റാവു എന്നിവർക്കെതിരെ ഹിന്ദി ഭാഷയിലുള്ള ഒരു മോശം പദം പരസ്യമായി ഉപയോഗിച്ചത്.

Also Read: രേവന്ത് റെഡ്‌ഡി അഥവാ സംഘപരിവാർ കോൺഗ്രസ് കൂട്ടിലിട്ടു വിരിയിച്ച വിസ്മയ കുയിൽ

നിയമസഭസമ്മേളനത്തിൽ ടെലിവിഷനിലൂടെ ലക്ഷങ്ങൾ കാൺകെ ആദ്ദേഹം ചെയത മോശ പ്രവർത്തിക്കെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധമാണ് പ്രതിപക്ഷമായ ബിആർഎസ്സിന്റെ നേതൃത്വത്തിൽ അലയടിച്ചത്. ഇത് കൂടാതെ പ്രതിപക്ഷ നേതാക്കളുടെ നാവു വെട്ടിമാറ്റുമെന്നു അദ്ദേഹം പറഞ്ഞതും വിവാദമായിരുന്നു. ഇത്തരത്തിൽ നീചമായ ഭാഷയുപയോഗിക്കുന്ന ഒരു വ്യക്തിയെ കോൺഗ്രസ് കേരളത്തിൽ എത്തിച്ചത് കൃത്യമായ ദുരുശ്യത്തോടെയാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News