റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിതരണം 24 ന്

സംസ്ഥാനത്തെ റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട് ജില്ല), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം, എ.അലക്സാണ്ടര്‍ (ആലപ്പുഴ ജില്ല) എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. റവന്യു മന്ത്രി കെ രാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ALSO READ ;ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും

റവന്യു വകുപ്പിലെ വില്ലേജ് ഓഫിസര്‍മാര്‍ക്കും ദുരന്തനിവാരണം, സര്‍വേ അടക്കം വിവിധ തലങ്ങളിലുള്ള ഓഫിസുകള്‍ക്കും അവരുടെ പ്രവര്‍ത്തനം വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ് സര്‍വേയര്‍മാര്‍, ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍, സംസ്ഥാനത്തെ മികച്ച സര്‍വേയര്‍മാര്‍, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വേ സൂപ്രണ്ട്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, മികച്ച താലൂക്ക് ഓഫിസ് എന്നിവയ്ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ALSO READ ;‘കർഷക സമരത്തിനിടെ 24 കാരൻ കൊല്ലപ്പെട്ടു’, കാരണം കണ്ണീർവാതക ഷെൽ തലയിൽ വീണതെന്ന് ആരോപണം

ഫെബ്രുവരി 24 ലെ റവന്യു ദിനാചരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെ അനുമോദിക്കുന്നത്. അവാര്‍ഡ് വിതരണവും റവന്യു ദിനാഘോഷവും ഈ മാസം 24 ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News