
രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎല്‍എയുടെ ആസ്തി ഏകദേശം 3400 കോടിയാണ്. അതേസമയം തന്നെ ഏറ്റവും ദരിദ്രനായ എംഎല്‍എയുടെ പക്കലുള്ളത് വെറും 1700 രൂപയും. ഇരുവരും ബിജെപി നേതാക്കള്‍. അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക്ക് റിഫോമ്‌സ് (എഡിആര്‍) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപിയുടെ മുംബൈയിലെ ഖത്ത്‌കോപര്‍ ഈസ്റ്റിനെയാണ് ധനികനായ എംഎല്‍എ പരാഗ് ഷാ പ്രതിനിധീകരിക്കുന്നതെങ്കില്‍ പട്ടികയില്‍ ഏറ്റവും ഒടുവിലായുള്ള ബിജെപി എംഎല്‍എ നിര്‍മല്‍ കുമാര്‍ ധാര പശ്ചിമബംഗാളിലെ ഇന്‍ഡസില്‍ നിന്നുള്ള വ്യക്തിയാണ്.
ALSO READ: ‘കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായി സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല’: വി ശിവദാസന്‍ എംപി
പരാഗ് ഷായ്ക്ക് പിന്നിലായി ഉള്ളത് കോണ്‍ഗ്രസ് നേതാവും കര്‍ണാടക കനകപുരയിലെ എംഎല്‍എയുമായി ഡി കെ ശിവകുമാറാണ്. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എംഎല്‍എമാര്‍ ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

28 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമായി 4092 എംഎല്‍എമാരുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിനായി ശേഖരിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ഏഴ് സീറ്റുകളും സത്യവാങ്മൂലങ്ങള്‍ വായിക്കാന്‍ കഴിയാത്ത രീതിയിലുള്ളതായ 24 എംഎല്‍എമാരുടെ വിവരങ്ങള്‍ ഒഴിവാക്കി ഉള്ളതാണിത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു 931 കോടി, മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢി 757 കോടി, കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എ 1267 കോടി, കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ പ്രിയകൃഷ്ണ 1156 കോടി, ആന്ധ്ര ടിഡിപി എംഎല്‍എമാരായ പി നാരായണ 824 കോടി, വി പ്രശാന്തി റെഡ്ഢി 716 കോടി എന്നിവരാണ് ഏറ്റവും സമ്പന്നരുടെ കൂട്ടത്തിലുള്ളത്. ആന്ധ്രയിലെ നാല് എംഎല്‍എമാരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ടോപ്പ് 20 എടുത്താല്‍ അതിലും സംസ്ഥാനത്തെ ഏഴ് നിയമസഭാംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ഐടി മന്ത്രി നരലോകേഷും ഹിന്ദുപൂര്‍ എംഎല്‍എ എന്‍ ബാലകൃഷ്ണയുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here