
2025-ൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ പട്ടിക പുറത്തു വന്നു. 2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മികച്ച ക്രിയേറ്റർമാർ 853 മില്യൺ ഡോളർ സമ്പാദിച്ചുവെന്നാണ് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ വർഷത്തേക്കാൾ 18 ശതമാനം വർധനവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏവർക്കും പ്രിയപ്പെട്ട യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. 5 മില്യൺ ഡോളറാണ് മിസ്റ്റർ ബീസ്റ്റിന്റെ മൊത്തം വരുമാനം. മിസ്റ്റർബീസ്റ്റ് ബർഗർ ഫാസ്റ്റ് ഫുഡ് ശൃംഖല, കാൻഡി ബ്രാൻഡായ ഫീസ്റ്റബിൾസ് തുടങ്ങിയ സംരംഭങ്ങളും മിസ്റ്റർ ബീസ്റ്റിന്റെ മുതൽക്കൂട്ടാണ്. ബീസ്റ്റ് ഗെയിംസ് എന്ന ഹിറ്റ് ഷോയും ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Also read – ഡെത്ത് സ്ട്രാന്‍ഡിംഗ് 2 വീഡിയോ ഗെയിമില്‍ കാമിയോ വേഷത്തില്‍ സംവിധായകന്‍ രാജമൗലി; ഗ്ലോബല്‍ ഐക്കണെന്ന് ആരാധകര്‍
യൂട്യൂബിൽ തോട്ട് – പ്രവോക്കിങ് ഷോകൾ നിർമ്മിക്കുന്ന ഇന്ത്യൻ വംശജനായ ധർ മൻ ആണ് രണ്ടാം സ്ഥാനത്ത്. സമ്പൂർണ ഹോളിവുഡ് സ്റ്റുഡിയോയും ധർമന്നിനുണ്ട്. ഇയാളുടെ വരുമാനം 56 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here