പുറംതിരിഞ്ഞു നിന്ന ‘സസ്പെൻസിന്റെ’ മുൻപിൽ നിന്നുള്ള ചിത്രം; ഖുറേഷി അബ്രാമിന്റെ എതിരാളിയുടെ ചിത്രം പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ പല തരത്തിലാണ് ചർച്ചകൾക്ക് കാരണമായത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ചിത്രത്തിൽ ഒളിഞ്ഞിരുന്ന സസ്പെൻസുകൾ. സിനിമയുടെ ട്രെയിലറിലടക്കമുള്ള ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞുനിൽക്കുന്ന നടൻ ആരാണെന്ന ചോദ്യം ആളുകൾക്ക് ഇടയിൽ നിറഞ്ഞിരുന്നു. അതിനുള്ള ഉത്തരം ആളുകൾക്ക് കിട്ടിക്കഴിഞ്ഞു.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവം; ട്രാക്ടർ ഉടമയ്ക്ക് പിഴയിട്ട് ട്രാഫിക്ക് എൻഫോഴ്സ്മെന്റ്

ചിത്രത്തിന്റെ അവസാനഭാഗത്ത് സാക്ഷാല്‍ അബ്രാം ഖുറേഷിയെ പോലും വിറപ്പിച്ചുകൊണ്ട് അവതരിച്ച ആ കഥാപാത്രം പ്രേക്ഷകര്‍ക്ക് വലിയൊരു സര്‍പ്രൈസായിരുന്നു. ആഫ്രോ-ചൈനീസ് നെക്‌സസായ ഷെന്‍ ട്രയാഡിന്റെ അധിപനായ ഷെന്‍ലോങ് ഷെന്‍ എന്ന കഥാപാത്രമായി എത്തിയത് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിഞ്ജ അസാസിന്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയ റിക്ക് യൂന്‍ ആയിരുന്നു. കൊറിയന്‍ വംശജനായ യുഎസ് നടന്‍ റിക്ക് യൂനിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

കറുത്ത വസ്ത്രം ധരിച്ച് പരുഷമായ മുഖഭാവത്തോടെയുള്ള ഷെന്‍ലോങ് ഷെന്‍ ആണ് ക്യാരക്റ്റര്‍ പോസ്റ്ററിലുള്ളത്. ‘ഷെന്‍ലോങ് ഷെന്‍ ആയി റിക്ക് യൂന്‍’ എന്ന് മാത്രമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഹോളിവുഡ് താരത്തിന്റെ പോസ്റ്റര്‍ അത്യധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

അബ്രാം ഖുറേഷിയുടെ കരുത്തനായ എതിരാളിയായി റിക്ക് യൂനിന്റെ കഥാപാത്രം എത്തുമ്പോള്‍ എല്‍3-യില്‍ പോരാട്ടം പൊടിപാറുമെന്നാണ് ആരാധകരുടെ സംസാരം. റിക്ക് യൂനിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടിയെത്തിയതോടെ തിയേറ്ററുകളില്‍ തീ പാറുന്ന ഷെന്‍-ഖുറേഷി പോരാട്ടത്തിനായുള്ള ആവേശഭരിതമായ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News