
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആറു വിക്കറ്റുകളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറുകളിൽ 243/5 എന്ന കൂറ്റൻ സ്കോർ ആണ് നേടിയത്. ഓപ്പണർ റിയൻ റിക്കെൽട്ടനിന്റെ സെഞ്ച്വറി ആണ് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. 55 പന്തിൽ 123 റൺസ് നേടിയ താരത്തിനു വിൽ ജാക്ക്സും (46) ഹാർദിക് പാണ്ഡ്യയും (31 റൺസ്) മികച്ച പിന്തുണ നൽകി. ഹൈദെരാബാദിനായി പ്രഫുൽ ഹിംഗെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
244 റൺസെന്ന വലിയ ലക്‌ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് പക്ഷേ മുംബൈ ബൗളിങ്ങിനെ തകർത്തെറിഞ്ഞു. വെറും 18.4 ഓവറിൽ അവർ ലക്ശ്യത്തിലെത്തി. ട്രാവിസ് ഹെഡ് (76 ) , ഹൈന്രിക് ക്ലാസെൻ (65) , അഭിഷേക് ശർമ്മ (45) എന്നിവരുടെ മിന്നുന്ന പ്രകടനം വിജയം എളുപ്പമാക്കി. എ എം ഗസൻഫർ രണ്ടു വിക്കറ്റുകൾ നേടിയെങ്കിലും ഹൈദരാബാദിനെ തടയാൻ അത് മതിയായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

