‘കണ്ണാടി പോലുള്ള ഹൈറേഞ്ച് റോഡുകളില്‍ ആയാസമില്ലാതെ മലയോര ജാഥക്കാര്‍ക്ക് സഞ്ചരിക്കാം’; ഗ്രൂപ്പ് തമ്മിലടി മറയ്ക്കാനുള്ള യാത്ര നടക്കട്ടെയെന്നും ടി ഗോപകുമാര്‍

ഗ്രൂപ്പ് തമ്മിലടി മറയ്ക്കാന്‍ ജാഥയുമായി സാറന്മാര്‍ ഇറങ്ങിയ സ്ഥിതിക്ക് നടക്കട്ടെയെന്നും മലയോര ഹൈവേ അടക്കം ഹൈറേഞ്ച് റോഡുകളെല്ലാം നല്ല കണ്ണാടിപോലെ കിടപ്പുണ്ടെന്നും വലിയ ആയാസമില്ലാതെ സാറന്മാര്‍ക്ക് സഞ്ചരിക്കാമെന്നും ടി ഗോപകുമാർ ഫേസ്ബുക്കിൽ കുറിച്ചു. മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നല്ലനിലയില്‍ ഡെവലപ്പ് ചെയ്തിട്ടുണ്ട്. ജാഥ മൊത്തത്തില്‍ ഒരു വിനോദസഞ്ചാരമാക്കാന്‍ അത് ഉപകരിക്കും. പിന്നെ നമ്മുടെ റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും എല്ലാം നല്ല ഇടിവെട്ട് ക്വാളിറ്റി ആയിട്ടുണ്ട്. ജാഥയ്ക്കിടയില്‍ വിശ്രമിക്കാനും മാ പ്ര കളെ കാണാനും ഇതൊക്കെ സൗകര്യമാവും. എന്നുവച്ച് നേരമ്പോക്കിനൊന്നും നില്‍ക്കണ്ട കേട്ടോയെന്നും അദ്ദേഹം കുറിച്ചു.

Also Read: ഈ നാല് ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ പ്രഹസനജാഥ നടത്തുന്ന യുഡിഎഫേ?

ഉദ്ഘാടനവേദിയില്‍ വച്ചുതന്നെ ഈ ജാഥയുടെ ഫ്യൂസ് സുധാഗര്‍ജി ഊരി വിട്ടിട്ടുണ്ട്. ഞങ്ങള്‍ പല പണിയും നോക്കിയിട്ടും അന്ന് നടക്കാതിരുന്ന പ്രശ്‌നം ഇപ്പോള്‍ എങ്ങനെ തീരാന്‍ എന്ന അദ്ദേഹം ആത്മഗതാഗതം നടത്തുന്നുണ്ട്. എന്നാലും വയനാട്ടില്‍ 15 കടുവകള്‍ ഉണ്ടായിരുന്ന കാലത്ത് വന്യജീവി ആക്രമണം തടയാന്‍ കഴിയാതെ ആയുധം വച്ച് കീഴടങ്ങിയ സുധാഗര്‍ജിക്ക് പിണറായി രാജിവയ്ക്കണമെന്ന മിനിമം ഡിമാന്റ് മാത്രമേ ഉള്ളൂ. ഇപ്പോള്‍ വയനാട്ടില്‍ ഏതാണ്ട് 150 കടുവകള്‍ ഉണ്ട് എന്ന സത്യം അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ പൂർണരൂപത്തിൽ വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News