
കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കാസർഗോഡും ഫ്ലക്‌സ് ബോര്‍ഡ്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴിയിലാണ് ഫ്ലക്‌സ് ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
കെ എസ് തുടരണമെന്നാണ് ഫ്ലക്‌സ് ബോർഡിലുള്ളത്. കാസര്‍കോട് ഡി സി സി ഓഫീസിന് മുന്നിലാണ് കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍ പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും, കെ സുധാകരന്‍ തുടരട്ടെ എന്നിങ്ങനെയാണ് ഫ്ലക്സ് ബോർഡിലുള്ളത്. സേവ് കോണ്‍ഗ്രസ് കാസര്‍ഗോഡ് എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചേരിപ്പോര് ശക്തമായ വേളയിലാണ് പോസ്റ്റർ യുദ്ധം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പേര് ഉയർന്ന ആന്റോ ആന്റണിയുടെ തട്ടകത്തിൽ അടക്കം കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here