“മുസ്ലീം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറി”; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍, അറസ്റ്റ്

കര്‍ണാടകയില്‍ സോഷ്യല്‍ മീഡിയയിലൂടെ മുസ്ലീം വനിതകള്‍ക്കെതിരെ ആക്ഷേപകരമായ പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റായ്ച്ചൂര്‍ സ്വദേശി രാജു തമ്പക് അറസ്റ്റില്‍. ‘മുസ്ലീം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ്’ എന്നാണ് ഇയാള്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നത്.

സംഭവത്തില്‍ സെക്ഷന്‍ 295 (എ) (മതവികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം), 505 (1) (സി) (ഏതെങ്കിലും വര്‍ഗത്തെയോ സമുദായത്തെയോ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യം അല്ലെങ്കില്‍ പ്രകോപിപ്പിക്കാനുള്ള സാധ്യത) എന്നിവ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി.

തുമ്പകിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. റായ്ച്ചൂരിലെ ലിംഗ്സുഗര്‍ ടൗണില്‍ താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജു തമ്പക് വ്യാഴാഴ്ച വൈകുന്നേരമാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News