
‘മീശമാധവന്‍’ എന്ന സിനിമയിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും’ എന്ന പാട്ടുമായി മലയാളി മനസിലേക്ക് ചേക്കേറിയ പിന്നണി ഗായികയാണ് പാലാക്കാരിയായ റിമി ടോമി. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നതും റിമിയുടെ പതിവാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യന്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ് റിമി. പിന്നാലെ ആരാധകര്‍ക്ക് സമ്മാനമെന്ന നിലയില്‍ തന്റെ പ്രിയപ്പെട്ട ഒരു ഹിന്ദി പാട്ടുപാടി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
‘കണ്ണാളനേ’ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പായ ‘കെഹ്നാ ഹി ക്യാ’ എന്ന ഗാനമാണ് റിമി പാടിയിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട പാട്ട്. എന്റെ രണ്ട് മില്യണ്‍ ഇന്‍സ്റ്റാ കുടുംബത്തിനായി നേരിട്ട് ഹൃദയത്തില്‍നിന്ന് പാടുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ സമര്‍പ്പണം”- റിമി വീഡിയോയ്‌ക്ക് താഴെ എഴുതി.
ഈ പാട്ടിന്റെ തമിഴ് പതിപ്പ് താന്‍ മുമ്പ് പാടിയിട്ടുണ്ടെന്നും ഒരുപാട് ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഹിന്ദി പതിപ്പ് പാടുന്നതെന്നും റിമി കുറിച്ചു. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ്, അഴിച്ചിട്ട മുടിയുമായി അതിമനോഹരിയായാണ് റിമിയുടെ ആലാപനം. ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്യന്‍ എത്തിയതിനും മനോഹരമായ പാട്ടിനും ആരാധകര്‍ റിമിക്ക് ആശംസയും നന്ദിയും അറിയിച്ചു കഴിഞ്ഞു.
1995ല്‍ പുറത്തിറങ്ങിയ ‘ബോംബെ’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കെഹ്നാ ഹി ക്യാ’. എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം പ്രശസ്ത പിന്നണിഗായിക കെ.എസ്. ചിത്രയാണ് സിനിമയില്‍ ആലപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

