
ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന സെലിബ്രിറ്റിയാണ് ഗായിക റിമി ടോമി. സമയം കിട്ടുമ്പോഴെല്ലാം റിമി ജിമ്മിലെത്തി വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുന്നതും റിമിയുടെ പതിവാണ്. റിമിയുടെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ക്കെല്ലാം ആരാധകര്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ്. ഏറ്റവുമൊടുവില്‍ 20 കിലോഗ്രാമിന്റെ ഭാരവുമായി ഡീപ് സ്‌ക്വാട്ട് ചെയ്യുന്ന വീഡിയോയാണ് റിമി പങ്കുവെച്ചത്.
വളരെ കൃത്യതയോടെയാണ് റിമി സ്‌ക്വാട്ട് പൂര്‍ത്തിയാക്കുന്നത്. കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും പാന്റും വെള്ള ഷൂസുമാണ് റിമിയുടെ വേഷം. വര്‍ക്ക്ഔട്ട് പൂര്‍ത്തിയാക്കിയശേഷം പുഞ്ചിരിയോടെ സെല്‍ഫിക്ക് പോസ് ചെയ്യുന്ന റിമിയെയും വീഡിയോയില്‍ കാണാം. ”ലിവ് ഡീപ്-ലവ് ഡീപ് സ്‌ക്വാട്ട് ഡീപ്” എന്ന ക്യാപ്ഷനോടെയാണ് റിമി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധിപേര്‍ റിമിക്ക് അഭിനന്ദനം അറിയിച്ചുകഴിഞ്ഞു. ജിമ്മില്‍ പോകാനുള്ള തങ്ങളുടെ മോട്ടിവേഷന്‍ റിമിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
മുമ്പ് ശരീരവണ്ണം കൂടിയിരുന്നതിന്റെ പേരില്‍ റിമിക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പിന്നീട് കൃത്യമായി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുകയും ഭക്ഷണനിയന്ത്രണം പാലിക്കുകയും ചെയ്താണ് റിമി ഇപ്പോള്‍ കാണുന്ന രീതിയില്‍ സ്ലിം ബ്യൂട്ടിയായി മാറിയത്. റിമിയുടെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനു ആരാധകരില്‍നിന്ന് ഒട്ടേറെ പ്രശംസകള്‍ ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

