എന്റെ അമ്മയിൽ ഞാൻ കണ്ട പോസിറ്റീവ് കാര്യം; മാതൃദിനത്തിൽ അമ്മയെപ്പറ്റി തുറന്നുപറഞ്ഞ് റിമി ടോമി

rimi tomy

ലോക മാതൃദിനത്തിൽ തന്‍റെ അമ്മ റാണി ടോമിയെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ഗായിക റിമി ടോമി. തന്നെ താനാക്കിയതിനു പിന്നിൽ അമ്മയ്ക്ക് വളരെ വലിയ പങ്കുണ്ടെന്നാണ് റിമി പറയുന്നത്. മുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ അമ്മയെപ്പറ്റി സംസാരിച്ച കാര്യങ്ങളുടെ വീഡിയോ റിമി മാതൃദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു. തന്റെ അമ്മയിൽ താൻ കണ്ട പോസിറ്റീവ് കാര്യത്തെക്കുറിച്ചാണ് റിമി വീഡിയോയിൽ വെളിപ്പെടുത്തിയത്.


മമ്മിയുടെ ഭാഗത്തുനിന്നാണ് എന്റെ പാട്ട്, ഡാൻസ്, തമാശ എല്ലാം വന്നിരിക്കുന്നത്. ഞാൻ എന്തൊക്കെ ചെയ്യുന്നോ അതിന്റെ സകല ഉത്തരവാദിത്വം തന്റെ മമ്മിക്കാണ്. മമ്മിയുടെ ഇപ്പോഴത്തെ കാര്യമാണ് എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്നത്. പപ്പ മരിച്ചു. ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു. വീട്ടിലെ എല്ലാവരും അവരവരുടെ ജോലിത്തിരക്കുമായി പോകുമ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെട്ടാൽ ഉടൻ അതിനെ മറികടക്കാനായിരിക്കും മമ്മിയുടെ ശ്രമം. അതിനായി ഡാൻസ് പ്രോഗ്രാം നടത്തുന്നവരെ അങ്ങോട്ട് വിളിച്ച് പരിപാടിയിൽ പങ്കെടുക്കാമെന്നാണ് മമ്മി പറയുക. ദിവസങ്ങൾ കളയാനില്ലെന്നും ഓരോ ദിവസവും വിലമതിക്കേണ്ടതാണെന്നുമാണ് മമ്മിയുടെ നിലപാട്. പാട്ടോ, ഡാൻസോ, ആഭരണങ്ങളോ എന്തുമായിക്കോട്ടെ എപ്പോഴും ഒരുങ്ങിയിരിക്കാനാണ് മമ്മിയ്ക്ക് ഇഷ്ടം. ഇതാണ് തന്റെ മമ്മിയിൽ കണ്ട പോസിറ്റിവിറ്റിയെന്നും റിമി പറയുന്നു.

Also Read: വിവാഹശേഷം വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനം ആഘോഷിച്ചതെങ്ങനെ? വെളിപ്പെടുത്തി രശ്മിക മന്ദാന


റിമിയെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് അമ്മ റാണി ടോമിയും. പാട്ട് പാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ റാണി ടോമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കാറുണ്ട്. മരുമകളും നടിയുമായ മുക്തയുടെ കൂടെയുള്ള റാണി ടോമിയുടെ കോമഡി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News