
വയനാട് പുനരധിവാസമുൾപ്പെടെയുള്ള ദുരന്തകാലത്തെ സർക്കാരിന്റെ ഇടപെടലുകളെ പ്രശംസിച്ച് പ്രമുഖ ഗായിക റിമി ടോമി. പിആർഡി തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടിൽ’ ആണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരാണ് കേരളത്തിലേതെന്ന് റിമി ടോമി പറഞ്ഞു. ദുരന്തമുഖങ്ങളിൽ തളരാതെ ജനങ്ങൾക്ക് കരുത്തുപകരാൻ ഭരണകൂടത്തിന് സാധിക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ALSO READ : ‘കേരള സബ്സെ ബെസ്റ്റ്’; എല്ലാവർക്കും നന്ദി പറഞ്ഞ് മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ്പിനെയും വീടുകളെയും റിമി ടോമി പ്രത്യേകം പരാമർശിച്ചു. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയിലിരിക്കുന്ന നൈസ മോളുടെ ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുഞ്ഞിന്റെ മുഖത്തെ ചിരി നൽകുന്ന സന്തോഷം ചെറുതല്ലെന്നും, ആത്മവിശ്വാസത്തോടെ ജനങ്ങളെ നയിക്കുന്ന ഒരു നേതൃത്വം നമുക്കുണ്ടെന്നതിന്റെ തെളിവാണിതെന്നും റിമി ടോമി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

