ബ്ലൂ ഡ്രസില്‍ എലഗന്റ് ലുക്ക്; ആരാധകര്‍ക്കായി ‘തേരിറങ്ങും മുകിലേ’ പാടി റിമി ടോമി

rimi tomy

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. വീട്ടിലെ സ്വന്തം കുടുംബാംഗം പോലെയാണ് മലയാളികള്‍ റിമിയെ കാണുന്നത്. പാട്ടിനൊപ്പം തന്നെയുള്ള റിമിയുടെ കളിയും ചിരിയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി ഇടയ്ക്കിടെ പാട്ട് പാടുന്നതിന്റെയും ഡാന്‍സ് ചെയ്യുന്നതിന്റെയും വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും മികച്ച മെലഡികളിലൊന്നായ ‘തേരിറങ്ങും മുകിലേ’ പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി.


നീല നിറത്തിലുള്ള ഫ്‌ലോറല്‍ സ്ലീവ്‌ലെസ് മിഡിയാണ് റിമിയുടെ വേഷം. ഒരു പോക്കറ്റില്‍ കൈയ്യിട്ട് മന്ദം മന്ദം നടന്നാണ് റിമിയുടെ ആലാപനം. നിറയെ മരങ്ങളും ചെടികളുമുള്ള പാര്‍ക്കിന്റെ പശ്ചാത്തലത്തില്‍നിന്നാണ് റിമിയുടെ ആലാപനം. പാര്‍ക്കിലെ പച്ചപ്പും നീലനിറത്തിലുള്ള ഡ്രസും ചേരുമ്പോള്‍ വീഡിയോയില്‍ അതിമനോഹരിയായി മാറുകയാണ് റിമി. പൊതുവേ കൂടുതലും ഫാസ്റ്റ് സോങ്ങുകള്‍ പാടാറുള്ള തനിക്ക് മെലഡിയും പാടാന്‍ കഴിയുമെന്ന് ഇടയ്ക്കിടെ തെളിയിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് ഇപ്പോള്‍ പങ്കുവെച്ച ‘തേരിറങ്ങും മുകിലേ’ പാടുന്ന വീഡിയോ.

”ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലെ
കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പി പാടും പാട്ടില്‍
കടം തീരുമോ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍
ഒരു സ്‌നേഹ നിദ്രയെഴുതാന്‍”
എന്നീ വരികളാണ് റിമി ആലപിക്കുന്നത്.

Also Read: മെറ്റ് ഗാലയില്‍ കരണ്‍ ജോഹര്‍-അനന്യ ബിര്‍ള മാജിക്; ഫാഷന്‍ ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യന്‍ സാന്നിധ്യം

റിമി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ വൈറലായി. നിരവധി ആരാധകര്‍ വീഡിയോയ്ക്ക് താഴെ റിമിയെ പ്രശംസിച്ച് രംഗത്തുവന്നു. ബ്ലൂ ഡ്രസില്‍ എലഗന്റ് ലുക്ക് എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. എത്ര കേട്ടാലും മതിവരാത്ത പാട്ടാണിതെന്നും പ്രിയപ്പെട്ട പാട്ടാണിതെന്നുമെല്ലാം ആരാധകര്‍ എഴുതി.


2002ല്‍ പുറത്തിറങ്ങിയ ദിലീപ്-നവ്യാ നായര്‍ താരജോടികള്‍ അണിനിരന്ന മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലേതാണ് തേരിറങ്ങും മുകിലേ എന്ന ഗാനം. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്‌സ് ഈണം നല്‍കിയ ഗാനം ഭാവഗായകനായ പി. ജയചന്ദ്രനാണ് ആലപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News