സീറ്റ് നിഷേധത്തിൽ പ്രതിഷേധ ഫേസ്ബുക് പോസ്റ്റുമായി റിങ്കു ചെറിയാൻ

rinku-cherian-facebook-post-on-ranni-seat-denial-and-oommen-chandy

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ റാന്നി സീറ്റിൽ തഴയപ്പെട്ടതിലുള്ള നിരാശ പരസ്യമാക്കി കോൺഗ്രസ് നേതാവ് റിങ്കു ചെറിയാൻ. “ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ ചേർത്തുപിടിച്ചേനെ” എന്ന വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റിങ്കു ചെറിയാൻ, ഇത്തവണയും തനിക്ക് സീറ്റ് നൽകണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിന് മുന്നിൽ ശക്തമായി ഉന്നയിച്ചിരുന്നു.

ALSO READ : “സമസ്തയും ജമാഅത്തെ ഇസ്ലാമിയും ഒന്ന്”; സമസ്തയെ അവഹേളിച്ച് ലീഗ് ജനറൽ സെക്രട്ടറി പി. എം.എ സലാം

എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് അദ്ദേഹം ഉമ്മൻചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് രംഗത്തെത്തി. ഉമ്മന്ചാണ്ടിയോടുകൂടെയുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News