വാഷിംഗ്ടൺ ഡിസിയുടെ മേയറാകാൻ ഇന്ത്യക്കാരി; മത്സരത്തിന് ഇറങ്ങുന്ന ഒബാമയുടെ വിശ്വസ്തയെ കുറിച്ച് അറിയാം

RINI SAMPATH DC MAYOR

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് ഇറങ്ങാൻ ഇന്ത്യൻ വംശജയും. തമിഴ്‌നാട്ടിൽ ജനിച്ച റിനി സമ്പത്ത് ആണ് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി ജനവിധി തേടുക. വാഷിംഗ്ടൺ ഡിസിയിലെ മേയർ ബാലറ്റിൽ ഇടം നേടിയ ആദ്യത്തെ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥി ആണ് ഇവർ.

തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി സമ്പത്ത് ജനിച്ചത്. ഏഴാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം അവർ അമേരിക്കയിലേക്ക് താമസം മാറി. ഒരു ദശാബ്ദത്തിലേറെയായി വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന റിനി ഇപ്പോൾ ഒരു സർക്കാർ കോൺട്രാക്ടറായി ജോലി ചെയ്യുകയാണ്. പ്രത്യേക താൽപ്പര്യ ഗ്രൂപ്പുകളുടെ പിന്തുണ തനിക്കില്ലെന്നും അടിസ്ഥാന നഗര ഭരണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പ്രസ്താവിച്ചു. താമസക്കാരെ ബാധിക്കുന്ന ദൈനംദിന പൗര പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന “അടിസ്ഥാനകാര്യങ്ങൾ പരിഹരിക്കുക” എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ പ്രചാരണം.

ALSO READ: യുഎസ്-ഇസ്രയേൽ ക്രൂരതയ്ക്ക് അന്ത്യമില്ല, ഇറാനിലെ ആണവ നിലയത്തിന് സമീപം ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

റോഡുകൾ നന്നാക്കുക, പൊട്ടോമാക് നദിയിലെ മലിനജല പ്രശ്നങ്ങൾ പരിഹരിക്കുക, ജീവിതച്ചെലവ് കുറയ്ക്കുക, 911 സേവനങ്ങൾ പോലുള്ള അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്തുക എന്നിവയാണ് അവരുടെ മുൻഗണനകൾ. അവശ്യ സേവനങ്ങൾ നൽകുന്നതിൽ നഗര ഭരണകൂടം ബുദ്ധിമുട്ടുന്നുണ്ടെന്നും പ്രധാന ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവർ വാദിച്ചു.

റിനിക്ക് പാർട്ടിയിലെ 4500ത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ദക്ഷിണേഷ്യക്കാർ അമേരിക്കൻ സമൂഹത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ ഇപ്പോഴും പ്രാതിനിധ്യം കുറവാണെന്ന് അവർ ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഡിസി മേയർ തിരഞ്ഞെടുപ്പിൽ പ്രധാനമായും ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യമാണ് നിലനിൽക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വിശ്വസ്ത കൂടിയാണ് റിനി സമ്പത്ത്. 2016 മുതൽ 2017 ജൂലൈ വരെ ഒബാമയുടെ ഭരണകാലത്ത് നാഷണൽ ക്യാമ്പസ് ലീഡർഷിപ്പ് കൗൺസിലിൽ പോളിസി ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News