ഇന്ത്യക്കുവേണ്ടി റണ്ണുകൾ വാരിക്കൂട്ടി മകൻ, വീടുകൾതോറും ഗ്യാസ് സിലിണ്ടർ ചുമന്ന് അച്ഛൻ; വൈറലായി വീഡിയോ

ഇന്ത്യക്കുവേണ്ടി റണ്ണുകൾ വാരിക്കൂട്ടിയ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛൻ ഒരു സാദാരണക്കാരനാണ്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന റിങ്കു തന്‍റെ കുടുംബ പശ്ചാത്തലം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മകൻ ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമായപ്പോഴും വീടുകൾ തോറും കയറി ഗ്യാസ് സിലിണ്ടർ നൽകുകയാണ് റിങ്കുവിന്റെ അച്ഛൻ.

Also Read: ആല്‍പ്സ് പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ ഒരു ക്യൂട്ട് പ്രൊപ്പോസല്‍; എമി ജാക്സണിന്റെ ചിത്രങ്ങള്‍ വൈറല്‍

റിങ്കുവിന്‍റെ പിതാവ് ഖാന്‍ചന്ത് സിംഗിന് പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ്. ഇത്രയധികം അറിയപ്പെടുന്ന താരമായിട്ടും തന്റെ അച്ഛൻ ഗ്യാസ് സിലിണ്ടർ വിതരണത്തിന് പോകുന്നതിനെക്കുറിച്ചും റിങ്കു പലപ്പോഴും പറഞ്ഞിട്ടുണ്ട്. വീട്ടിൽ വെറുതെ മടിപിടിച്ചിരിക്കാതെ അറിയാവുന്ന ജോലി ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തൊരാളോട് വെറുതെയിരിക്കാന്‍ പറയുന്നത് അതിനെക്കാള്‍ കഠിനമാണെന്നും റിങ്കു പറഞ്ഞിട്ടുണ്ട്.

Also Read: ചോറും കറിയുമുണ്ടാക്കി മെനക്കെടേണ്ട; അതിഥികൾ വന്നാൽ അതിവേഗം ഒരു മുട്ട ബിരിയാണി

റിങ്കുവിന്റെ അച്ഛൻ ഗ്യാസ് സിലിണ്ടർ വാഹനത്തിൽ നിന്നെടുത്ത് തോളിലേറ്റി വീടുകളിൽ കൊണ്ട് നൽകുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുത വിജയം സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിലെത്തിയ റിങ്കു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറി കഴിഞ്ഞു. ഇന്ത്യക്കായി ഇതുവരെ കളിച്ച 11 ടി20 ഇന്നിംഗ്സുകളില്‍ 356 റണ്‍സടിച്ച റിങ്കുവിന് 89 ശരാശരിയും 176 സ്ട്രൈക്ക് റേറ്റുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News