മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം; മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 8 പേർ

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ 8 പേർ കൊല്ലപെട്ടു. ചൂരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയിൽ മെയ്തെയ് – കുകി വെടിവെയ്പ്പ് തുടരുകയാണ്. അതേ സമയം മണിപ്പൂരിൽ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

also read; “ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ” ; ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതി

ബിഷ്ണുപൂർ ചുരാചന്ദ്പൂർ മേഖലകളിൽ സ്ഥിതി അതീവ സങ്കീർണമായി തുടരുന്നു. അതിർത്തി മേഖലകളിൽ കുക്കി – മെയ് തേയ് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ അതിരുക്ഷമാണ്. ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാർ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തെയ്കൾ അക്രമം അവസാനിപ്പിക്കണമെന്നാണ് കുകി സംഘടനകളുടെ ആവശ്യം. മൂന്ന് ദിവസമായി തുടരുന്ന വെടിവെപ്പിൽ 8 പേർക്ക് ജീവൻ നഷ്ടമായി. 18 പേർക്ക് പരുക്കേറ്റു. സംസ്ഥാനത്തെ സാഹചര്യം പ്രവചനാതീതമാണെന്നും ഇതിന് മുൻപ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ഇരുവിഭാഗങ്ങളുടെയും കയ്യിലുള്ള വലിയ ആയുധശേഖരമാണ് സേന നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അസം റൈഫിൾസ് ഡയറക്ടർ ജനറൽ പി.സി.നായർ പറഞ്ഞു.
അതേ സമയം മണിപ്പൂരിൽ ഉടനീളം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ വസ്തുക്കളുടെ സുഗമമായ വിതരണം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ആവശ്യമുള്ള മേഖലകളിൽ സാധനങ്ങൾ എയർ ഡ്രോപ്പ് ചെയ്യണം. ദേശീയ പാതകളിലെ ഗതാഗത തടസം നീക്കം ചെയ്യുന്നതിനുള്ള നടപടി കൈ കൊള്ളണമെന്നും കോടതി നിർദേശിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here