ജമാഅത്തെ ഇസ്ലാമിക്കെതിരെ കാന്തപുരം വിഭാഗം എസ്.എസ്.എഫിന്റെ രിസാല വീക്ക്ലി

risala weekly

ജമാഅത്തെ ഇസ്ലാമിക്കെതിരെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് വിദ്യാർഥികളുടെ രിസാല ആഴ്ചപ്പതിപ്പ്. രിസാല ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ വിഭാഗത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനം ഉയരുന്നത്. ജമാഅത്തെ ഇസ്ലാമി പ്രവർത്തനം അവസാനിപ്പിച്ച് മുസ്ലിം പൊതുധാരയിൽ ലയിക്കണം എന്ന തലക്കെട്ടോടെയാണ് വാരികയിലെ വിമർശനം എഴുതിയിരിക്കുന്നത്. ഭരണഘടനാപരമായ ന്യായാന്യായങ്ങൾ വെച്ചു കൊണ്ട് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ അകത്ത് ജമാഅത്തെ ഇസ്‌ലാമിക്ക് പ്രവർത്തിക്കാൻ അവകാശമുണ്ടോ എന്നും എസ്. എസ്. എഫ് ചോദ്യം ഉയർത്തുന്നു.

Also read – അതിയാമ്പൂര്‍ അരി വിപണിയിലേക്ക്; ഇറക്കിയത് കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ

ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിത ആശയങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നുവെന്നും ആശയപരമായും സംഘടനാപരമായും അസ്തിത്വം സ്വയം ഹദ്ദ് ചെയ്തിരിക്കുന്നുവെന്നും വിമർശനത്തിലുണ്ട്. ആയതിനാൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തനം അവസാനിപ്പിച്ച് മുസ്‌ലിം പൊതുധാരയിലേക്ക് ലയിക്കണം എന്നും എസ്. എസ്.എഫ് കുറിച്ചു. വാരികയുടെ കഴിഞ്ഞ ലക്കത്തിലും വിമർശനം ഉയർന്നിരുന്നു.

English summary – Criticism against Jamaat-e-Islami is being raised in the editorial section of Risala weekly magazine

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News