വരുന്ന അഞ്ച് ദിവസങ്ങളിൽ രാജ്യം ചുട്ടുപൊള്ളും

വരുന്ന അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ക്രമാനുഗതമായി വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വടക്കുപടിഞ്ഞാറൻ, ഉപദ്വീപ് മേഖലകൾ ഒഴികെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയിലും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News