പന്തിനെ ഒഴിവാക്കാൻ തീരുമാനിച്ചോ ലക്നൗ? ടീം ഉടമയുടെ മറുപടി വൈറൽ

ഐപിഎൽ 2026–ന് മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സ് മാനേജ്‌മന്റ് നായകൻ റിഷഭ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നുവെന്ന വാർത്തയെ തള്ളിക്കളഞ്ഞ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. യുവതാരത്തിന്മേലുള്ള വിശ്വാസം തുറന്നു പറഞ്ഞു. “ഒരു താരം 100 ശതമാനം സമർപ്പണത്തോടെ കളിക്കുമ്പോൾ അതിലേറെ പ്രതീക്ഷിക്കാൻ കഴിയില്ല”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പരാജയത്തിന് വ്യക്തിഗത പ്രകടനം മാത്രമല്ല, പരിക്കുകൾ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും കാരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ക്യാപ്റ്റൻ മാറിയാൽ മുംബൈ ഇന്ത്യൻസിന്റെ തലവര മാറുമെന്ന് ക്രിസ് ശ്രീകാന്ത്
ഇതോടെ റിഷഭ് പന്തിന്റെ ലക്‌നൗ ടീമിലെ ഭാവിയെ പറ്റിയുള്ള ചോദ്യങ്ങൾക്കാണ് ശമനം വന്നിരിക്കുന്നത്. നേരത്തെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പന്ത് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്നത് ആരാധകരിലും മാനേജ്മെന്റിലും നിരാശ പടർത്തിയിരുന്നു. 27 കോടി രൂപ മുടക്കി വാങ്ങിയ താരത്തിന് കഴിഞ്ഞ സീസണിൽ നേടാനായത് 13 ഇന്നിങ്സുകളിൽ നിന്ന് വെറും 269 റൺസ് മാത്രം ആണ്. കഴിഞ്ഞ സീസണിൽ അമ്പേ പരാജയപ്പെട്ട ഫ്രാഞ്ചൈസ് ഇക്കൊല്ലം കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് കളത്തിൽ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News