കളിക്കളത്തില്‍ ‘പന്ത്’ വീണ്ടും എത്തുമ്പോള്‍..!

റൈറ്റ് ഹാന്‍ഡ് വേര്‍ഷന്‍, ബോഡി ലാഗ്യേജില്‍ ഫിയര്‍ലെസ് ആറ്റിറ്റിയൂഡ് ഇതൊക്കെ കളികളത്തില്‍ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഷം സജീവ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഒരുങ്ങുന്നു. ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു എന്ന് വിധിയെുതിയ പല കളികളും ഇന്ത്യക്ക് വിജയം നേടികൊടുത്ത താരമാണ് പന്ത്. ഇരുപത്തിയാറുകാരനായ ഋഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യക്കായി കളിച്ചുകൊണ്ടിരിക്കേയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരുവേള ഇനി ക്രിക്കറ്റിലേക്ക് മടങ്ങിവരവ് സാധ്യമല്ല എന്ന് കരുതിയിടത്ത് നിന്നാണ് ഋഷഭ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2022 ഡിസംബര്‍ 30ന് അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

Also Resd: ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും: ഫെഫ്ക

1997 ഒക്ടോബര്‍ 4ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് ഋഷഭ് രാജേന്ദ്ര പന്ത് ജനിച്ചത്. 12-ാം വയസില്‍ ഡല്‍ഹിയിലെ സോണറ്റ് ക്രിക്കറ്റ് അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. 2015 ഒക്ടോബറില്‍ രഞ്ജി ട്രോഫിയില്‍ ദില്ലിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച പന്ത്, ആ വര്‍ഷം നവംബറില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ലിസ്റ്റ് എയില്‍ ഇടം നേടി. 2016ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങിയ ശേഷമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 2016-17 വിജയ് ഹസാരെ ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ ക്യാപ്റ്റനായി പന്ത് ഗൗതം ഗംഭീറില്‍ നിന്ന് ചുമതലയേറ്റു.

ഇംഗ്ലണ്ടിനെതിരെ കളിക്കാനുള്ള ഇന്ത്യയുടെ ട്വന്റി 20 ഇന്റര്‍നാഷണല്‍ ടീമില്‍ ഇടം നേടിയതിന് ശേഷം 2017 ഫെബ്രുവരിയില്‍ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ആ സമയത്ത്, 19 വയസ്സുള്ളപ്പോള്‍, ടി20 ഐ മത്സരത്തില്‍ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം. 33 ടെസ്റ്റില്‍ 2271 റണ്‍സും 30 ഏകദിനങ്ങളില്‍ 865 റണ്‍സും 66 രാജ്യാന്തര ട്വന്റി 20കളില്‍ 987 റണ്‍സുമുള്ള റിഷഭ് ഐപിഎല്ലില്‍ 98 മത്സരങ്ങളില്‍ 2838 റണ്‍സുമായി മികച്ച റെക്കോര്‍ഡുള്ള താരമാണ്്.

ആരോഗ്യം വീണ്ടെടുത്ത് വരുന്ന സീസണില്‍ ഐപിഎല്‍ കളിക്കാനെത്തിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ പാഡ് കെട്ടിയാലും പന്ത് ക്യാപിറ്റല്‍സില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുമോയെന്ന് വ്യക്തമല്ല. എന്തായാലും പന്തിന്റെ വരവ് ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രത്യേകിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News