
ഹെഡിംഗ്ലി ടെസ്റ്റിൽ അഞ്ച് സെഞ്ച്വറികൾ നേടിയിട്ടും പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്. രണ്ട് ഇന്നിങ്സുകളിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത് സെഞ്ച്വറി നേടിയപ്പോൾ, കെ.എൽ. രാഹുൽ , യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ എന്നിവരാണ് മൂന്നക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാർ.
134, 118 എന്നിങ്ങനെയായിരുന്നു പന്തിന്റെ രണ്ട് ഇന്നിങ്സുകളിലെ സ്കോറുകൾ. ഇതോടെ കരിയറിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച റാങ്കിൽ എത്താൻ പന്തിന് സാധിച്ചു. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കയറിയത്. കൂടാതെ രണ്ട് ഇന്നിങ്ങ്സിലും സെഞ്ച്വറി നേടിയതോടെ സിംബാബ്‌വെയുടെ ആന്റി ഫ്ലവറിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാകാനും പന്തിന് സാധിച്ചു.
Also Read: ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ഇന്റർ; ഇന്ന് അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാൾ 851 റേറ്റിങ്ങ് പോയിന്റുമായി സ്ഥാനം നിലനിർത്തി.
ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടം സ്വന്തമാക്കിയ മറ്റുള്ളവർ
- ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റാങ്കിങ്ങിൽ 20-ാം സ്ഥാനത്തെത്തി.
- രണ്ടാം ഇന്നിങ്ങ്സിൽ സെഞ്ച്വറി നേടിയ കെ.എൽ. രാഹുൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തെത്തി.
- ഇംഗ്ലണ്ടിന്റെ ഓലി പോപ്പ് സെഞ്ച്വറി നേട്ടത്തോടെ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി.
- ജോ റൂട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി, ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്ത് തുടരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here