
ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ റിഷഭ് പന്ത് സെഞ്ചുറി നേടിയതോടെ ഒരുപിടി റെക്കോർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ പന്തിൻ്റെ പേരിലാണ്. എം എസ് ധോണിയുടെ ആറ് സെഞ്ചുറികൾ എന്ന റെക്കോർഡാണ് അദ്ദേഹം മറികടന്നത്.
ഇംഗ്ലണ്ടില്‍ മാത്രം പന്തിന് മൂന്ന് ടെസ്റ്റ് സെഞ്ചുറികളായി. ഇംഗ്ലണ്ടിൽ മറ്റൊരു സന്ദര്‍ശക വിക്കറ്റ് കീപ്പറും ഒരു സെഞ്ചുറിയില്‍ കൂടുതല്‍ നേടിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിൽ ഇംഗ്ലണ്ടിന്റെ ലെസ് അമേസും ഇന്ത്യയിൽ സിംബാബ്‌വെയുടെ ആന്‍ഡി ഫ്ലവറും മാത്രമാണ് പന്തിന് പുറമെ ഒരു രാജ്യത്ത് മൂന്ന് ടെസ്റ്റ് സെഞ്ചുറി നേടിയ സന്ദര്‍ശക വിക്കറ്റ് കീപ്പര്‍മാര്‍.
Read Also: ഒരു ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറികൾ; ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ചരിത്രനേട്ടം ഇത് രണ്ടാം തവണ
1951-ല്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ഹസാരെയുടെ 164 ന് ശേഷം ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റത്തില്‍ നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിന്റെത്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

