
പകല്‍ചൂട് വര്‍ധിച്ചതോടെ മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളും ആശങ്കയിൽ. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതൊടെ ആശങ്ക വർധിച്ചു.
മഴ മാറി രണ്ട് മാസം പിന്നിട്ടതോടെ ഹൈറേഞ്ച് മേഖലയിലും വേനല്‍ കനക്കുകയാണ്. പകല്‍ ചൂട് വര്‍ധിക്കുന്നതാണ് കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധിയായിട്ടുള്ളത്. കാര്‍ഷിക മേഖലക്കൊപ്പം മനുഷ്യരിലും ആശങ്ക ഉയര്‍ത്തി അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ച ഇടങ്ങളിലൊന്നായി മൂന്നാര്‍ മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉയര്‍ന്ന പകല്‍ ചൂട് മൂന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുമെല്ലാം വെല്ലുവിളിയാവുകയാണ്.
Also read: വൈറ്റില കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി ഷാജി അറസ്റ്റിൽ
തണലേതുമില്ലാത്തിടത്താണ് പലപ്പോഴുമിവര്‍ക്ക് തൊഴില്‍ ചെയ്യേണ്ടി വരുന്നത്. സൂര്യാതപമേല്‍ക്കുമോയെന്ന ഭിതി തൊഴിലാളികള്‍ക്കുണ്ട്. രാത്രിയില്‍ അന്തരീക്ഷ താപനില താഴുകയും തണുപ്പനുഭവപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ പലപ്പോഴും അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സ്ഥിതിയുണ്ട് മൂന്നാറില്‍. നട്ടുച്ച സമയത്തും മറ്റും പൊള്ളുന്ന പകല്‍ ചൂടിനെ തരണം ചെയ്ത് വേണം ആളുകള്‍ തങ്ങളുടെ തൊഴില്‍ ചെയ്യുവാന്‍. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും സൂര്യാതാപത്തിനും കാരണമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

