അര്‍ധ സെഞ്ച്വറി നേടി ഋതുരാജ് ഗെയ്ക്‌വാദ്

ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.

ബാറ്റിംഗിനിറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധസെഞ്ച്വറി നേടി. ആദ്യ മത്സരത്തില്‍ ധോണി ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെകിലും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമി ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ കോണ്‍വേയെ പുറത്താക്കി നൂറ് വിക്കറ്റ് നേട്ടത്തിലെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News