‘അച്ചു ഉമ്മൻ കാട്ടിയ രാഷ്ട്രീയ പക്വത കെ സുധാകരൻ കാട്ടിയില്ല’; മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ വ്യക്തതയില്ലെന്നും അച്ചു ഉമ്മൻ കാട്ടിയ രാഷ്ട്രീയ പക്വത കെ സുധാകരൻ കാട്ടിയില്ലെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.

ALSO READ: ബിഹാറിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

വിവാദമായ മൈക്ക് വിഷയത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടായി. കേസെടുക്കരുതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത് പ്രചരിപ്പിക്കാൻ എത്രപേർ തയ്യാറായി എന്ന് മന്ത്രി ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞല്ല കേസെടുത്തത്. മുഖ്യമന്ത്രി ക്രൂരനെന്ന് വരെ പ്രചരണമുണ്ടായി. മാധ്യമപ്രവർത്തകരടക്കം ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും ബോധപൂർവമായ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ALSO READ: ‘വിഴിഞ്ഞത്ത് സെപ്റ്റംബർ 24ന് ആദ്യ കപ്പലെത്തും, കപ്പലെത്തുക ചൈനയിൽ നിന്ന്’; മന്ത്രി അഹമ്മദ് ദേവർകോവിൽ

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശിച്ചിരുന്നു. സാങ്കേതിക പരിശോധന അല്ലാതെ മറ്റൊന്നും പാടില്ലെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസും പിന്നീട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News