‘തമിഴ്‌നാട്ടിൽ പല പാർട്ടികളിലെ നിറയെ പേർ സിഎം ആകാൻ ശ്രമിച്ചു, ഇവിടെ ഒരേ പാർട്ടിയിലെ നിറയെ പേർ ട്രൈ ചെയ്യുന്നു’; മുഖ്യമന്ത്രി കസേരയ്ക്കടിയിൽ പാൻ ഇന്ത്യൻ ലെവലിൽ നിന്ന് വരെ കമന്റ്

R J BALAJI ABOUT KERALA CM TALKS

മുഖ്യമന്ത്രി കസേരയ്ക്കായി കേരളത്തിൽ നടക്കുന്ന പോർവിളികൾ അങ്ങ് തമിഴ്നാട്ടിലും ചർച്ചയാണ്. കഴിഞ്ഞ ദിവസം സൂര്യ നായകനായ പുതിയ ചിത്രം കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിനിടെ സംവിധായകൻ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേരളത്തിനും തമിഴ്‌നാടിനും ഇടയിൽ ഒരുപാട് സാമ്യതകൾ ഉണ്ട് എന്ന് പറഞ്ഞായിരുന്നു തുടക്കം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സൂര്യയടക്കമുള്ള ചിത്രങ്ങളിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെയുത്തിരുന്നു.

‘കേരളത്തിനും തമിഴ്‌നാടിനുമിടയിൽ ഒരുപാട് സാമ്യതകളുണ്ട്. ഞങ്ങളുടെ നാട്ടിൽ നിറയെ പാർട്ടിയിൽ നിന്ന് നിറയെ പേർ മുഖ്യമന്ത്രി ആകാൻ ട്രൈ ചെയ്തു. കേരളത്തിൽ ഒരേ പാർട്ടിയിൽ നിന്ന് നിറയെ പേർ സിഎം ആകാൻ ട്രൈ ചെയ്യുകയാണ്. ഞങ്ങൾക്ക് ഒരു നല്ല സിഎമ്മിനെ കിട്ടി. നിങ്ങൾക്കും വേഗം ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.’ എന്നാണ് ബാലാജി പറഞ്ഞത്.

ALSO READ: ലീ​ഗിൽ അതൃപ്തി; ‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ’: പി കെ കുഞ്ഞാലിക്കുട്ടി

ബാലജിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. നാണക്കേടായാല്ലോ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ നിന്ന് വരെ കളിയാക്കലാണല്ലോ എന്നും നിവർന്നു നിന്ന കേരളത്തിന്റെ തല കുനിപ്പിച്ചല്ലോ എന്നും വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്.

അതേസമയം സൂര്യയുടെ ചിത്രം കറുപ്പ് മെയ് 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചതും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടൻ സൂര്യയും നടി തൃഷയും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News