പുതിയ പാര്‍ലമെന്റ് മന്ദിരം ശവപ്പെട്ടി പോലെയെന്ന് ആര്‍ജെഡി

പുതിയ പാര്‍ലമെന്റ് മന്ദിരം ശവപ്പെട്ടി പോലെയെന്ന് ആര്‍ജെഡി. ട്വിറ്ററിലൂടെ ആര്‍ജെഡി ഈ പരാമര്‍ശം നടത്തിയത്. നരേന്ദ്രമോദി ഈ ചടങ്ങിനെ ഒരു കിരീടധാരണം പോലെ ആക്കിയെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. പാര്‍ലമെന്‍റിലെ നടപടിക്രമങ്ങളെ അവജ്ഞയോടെ കാണുകയും വല്ലപ്പോഴുമൊക്കെ പാര്‍ലമെന്റ് സന്ദര്‍ശിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു.

Also Read: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

https://www.kairalinewsonline.com/prime-minister-inaugurated-the-new-parliament-building

അതേസമയം ചെങ്കോല്‍ വിവാദത്തില്‍ എവിടെയും തൊടാതെയുള്ള പ്രതികരണമായിരുന്നു ശശി തരൂരിന്റേത്. ചെങ്കോല്‍ പരമാധികാരത്തിന്റെയും ധര്‍മ്മ ഭരണത്തിന്റെയും പ്രതിനിധീകമാണെന്ന സര്‍ക്കാര്‍ വാദവും ഭരണഘടനയാണ് ഇന്ത്യന്‍ പരമാധികാരത്തിന്റെ പ്രതീകമെന്ന പ്രതിപക്ഷ വാദവും ശരിയാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News