
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെയിൽ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ എഞ്ചിനീയറാവാൻ അവസരം. സിവിൽ, ഇലക്ട്രിക് എഞ്ചിനീയർ തസ്തികയിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. കരാർ നിയമനം ആണെങ്കിലും ഉദ്യോഗാർഥിയുടെ പ്രകടനത്തിൽ നിയമനം സ്ഥിരമാക്കും.
മെയ് 22ന് ആണ് അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തീയതി. സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് 30 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്ട്രിക് എഞ്ചിനീയർ തസ്തികയിലേക്ക് 10 ഒഴിവുകളുമുണ്ട്. ഇതിൽ കൂടുതൽ തസ്തികയിൽ ഒഴിവുകൾ വരുമെന്നാണ് സൂചന.
ALSO READ; പ്ലസ് ടു പാസായോ? ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളാകാം, അപേക്ഷകൾ മേയ് 26 വരെ
സൈറ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സിവിൽ അല്ലെങ്കിൽ ഇലക്ട്രിക് എഞ്ചിനീയറിംഗ് 55 ശതമാനം മാർക്ക് വാങ്ങി പാസായിരിക്കണം. എം ടെക് ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടാവും.
കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പിഎസ്യുകൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് നിർമ്മാണ, വികസന, എം ഇ പി മേഖലകളിൽ ഉണ്ടായിരിക്കണം.
അപേക്ഷകന്റെ പരമാവധി പ്രായം 45 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 76,000 രൂപയായിരിക്കും ശമ്പളം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

