നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിച്ചു, അപകടത്തില്‍പെട്ടത് എട്ട് വാഹനങ്ങള്‍

തൃശ്ശൂര്‍ പുതുക്കാട് ദേശീയപാതയിൽ  സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറി ഇടിച്ച് അപകടം. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ടു സ്‌കൂട്ടര്‍, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഒരു യാത്രികന് പരിക്ക്.

പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിക്കു പോകുന്ന ടോറസ് ലോറിയാണ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം. വാഹനങ്ങള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News