യുപിയിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

Accident

ഉത്തർപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു.ഹർദോയിലായിരുന്നു സംഭവം. അപകടത്തിൽ ആറ് പേർക്ക് പരുക്കുണ്ട്.

കുസുമ ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം പാലി പോലീസ് സ്റ്റേഷൻ പ്രദേശത്തെ പട്യാനിം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംഘം സഞ്ചരിച്ച വാഹനം അലംനഗർ റോഡിലെ ഒരു കുത്തനെയുള്ള വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ALSO READ: കുടുംബവ‍ഴക്ക്; സഹോദരഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലെത്തി യുവാവ്, സംഭവം ബംഗാളില്‍

വിവരം ലഭിച്ചയുടനെ പൊലീസ് അപകടസ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഷഹാബാദ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News